വാർത്താനോട്ടം
2025 ഏപ്രിൽ 12 ശനി
BREAKING NEWS
? രാഷ്ട്രപതിയ്ക്ക് അയക്കുന്ന ബില്ലുകളിൻമേൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി.
?കൊല്ലം ചടയമംഗലത്ത് സൂപ്പർ മാർക്കറ്റിൽ വൻ ലഹരി വേട്ട. സൂപ്പർ മാർക്കറ്റിൽ നിന്ന് 10 രൂപ ലക്ഷം വിലവരുന്ന 700 കിലോ ലഹരി ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.
?കണ്ണൂർ വളപട്ടണത്ത് 5 കിലോ കഞ്ചാവുമായി 2 ഉത്തർപ്രദേശ് സ്വദേശികൾ പിടിയിൽ
? ആണവ പദ്ധതിയിൽ അമേരിക്ക- ഇറാൻ നിർ ണ്ണായക ചർച്ച ഇന്ന്
?മുണ്ടക്കൈ ചൂരൽമല പുനരധിവാസം: എൽ സ്റ്റൺഎസ്റ്റേറ്റ് ഏറ്റെടുത്ത് സർക്കാർ, ടൗൺഷിപ്പ് നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങും
? വയനാട് തോൽപ്പെട്ടി എസ്റ്റേറ്റിന് സമീപം ജനവാസ മേഖലയിൽ പുളളി പുലിയിറങ്ങി.
? ആശാ സമരം ഇന്ന് 62-ാം ദിവസം. ഇന്ന് പൗര സംഗമം
?തിരുവനന്തപുരത്ത് എസ് എഫ് ഐ ജില്ലാ പ്രസിഡൻ്റ് നന്ദൻ്റെ വീട് ആക്രമിച്ചു. നന്ദൻ്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു.
?വയനാട് പോലീസ് സ്റ്റേഷനിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം.
? കേരളീയം ?
? വയനാട് പുനരധിവാസത്തിന്റെ ഭാഗമായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുത്ത് സര്‍ക്കാര്‍. നിയമ തര്‍ക്കങ്ങള്‍ക്കിടെയാണ് ഭൂമി ഏറ്റെടുത്തു കൊണ്ടുള്ള സര്‍ക്കാരിന്റെ നീക്കം. എസ്റ്റേറ്റ് ഏറ്റെടുത്തതായി എല്‍സ്റ്റണില്‍ കളക്ടര്‍ നോട്ടീസ് പതിച്ചിട്ടുണ്ട്.
?മുനമ്പം ഭൂമി വിഷയത്തില്‍ നിര്‍ണായകമായ ചോദ്യവുമായി വഖഫ് ട്രിബ്യൂണല്‍. വഖഫില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിക്ക് മാത്രമല്ലേ വില്‍പ്പനയ്ക്ക് തടസ്സമുള്ളു എന്ന ചോദ്യമാണ് ട്രിബ്യൂണല്‍ ചെയര്‍മാന്‍ രാജന്‍ തട്ടില്‍ ഉന്നയിച്ചത്. മുനമ്പം കേസില്‍ ഇന്നലെ വഖഫ് ട്രിബ്യൂണലില്‍ നടന്ന വാദത്തിനിടെയാണ് രാജന്‍ തട്ടിലിന്റെ ചോദ്യം.
? കെട്ടിടത്തിന് ലൈസന്‍സ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി കൈക്കൂലി വാങ്ങിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. തൃക്കാക്കര നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിതീഷ് റോയിയെയാണ് അന്വേഷണ വിധേയമായി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.
? മലപ്പുറം മക്കരപ്പറമ്പില്‍ കിണറ്റില്‍ വീണയാളെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചപ്പോഴാണ് ഇയാള്‍ മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞത്.
? മാള കീഴൂരിലെ ആറു വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയത് തെളിവെടുപ്പിനിടെ പോലീസിന് മുന്നില്‍ കൂസലില്ലാതെ വിവരിച്ച് പ്രതി ജോജോ. നാട്ടുകാരുടെ കനത്ത രോഷത്തിനിടെ പ്രതി ആറു വയസ്സുകാരനെ മുക്കിക്കൊന്ന കുളക്കരയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി പോലീസ്. കൊല്ലപ്പെട്ട 6 വയസ്സുകാരന്റെ മൃതദേഹം ഇന്നലെ വൈകിട്ടോടെ കുഴൂരിലെ ഇടവക പള്ളിയില്‍ സംസ്‌കരിച്ചു.
? കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് വിചാരണ കോടതി മെയ് 21 നു വീണ്ടും പരിഗണിക്കും. അന്തിമ വാദത്തിന് കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക അപേക്ഷ നല്‍കി. ഈ അപേക്ഷ മെയ് 21ന് പരിഗണിക്കും.
? കേരള സര്‍വകലാശാല എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ പുനഃപ്പരീക്ഷയെഴുതാത്ത വിദ്യാര്‍ത്ഥിക്ക് അക്കാദമിക് റെക്കോഡ് പരിശോധിച്ച് ശരാശരി മാര്‍ക്ക് നല്‍കാന്‍ ലോകായുക്ത നിര്‍ദ്ദേശം. മൂന്നാം സെമസ്റ്ററിലെ പ്രൊജക്ട് ഫിനാന്‍സ് പേപ്പറിന് ശരാശരി മാര്‍ക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എംബിഎ വിദ്യാര്‍ത്ഥി അഞ്ജന പ്രദീപിന്റെ ഹര്‍ജിയിലാണ് ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
? സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ എണ്ണം ഈ വര്‍ഷം 45 ലക്ഷം പിന്നിട്ടുവെന്ന് സംസ്ഥാന പ്ലാനിംങ് ബോര്‍ഡിന്റെ കണക്കുകള്‍ വിശദമാക്കുന്നു. 2030 ല്‍ അത് 56 ലക്ഷത്തിലേക്കുമെത്തുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നത്.
?? ദേശീയം ??
? മുംബൈ ഭീകരാക്രമണക്കേസില്‍ യുഎസില്‍ നിന്ന് ഇന്ത്യയിലെത്തിച്ച തഹാവൂര്‍ റാണയെ താമസിപ്പിക്കുക എഎന്‍ഐ ആസ്ഥാനത്ത്. അതീവ സുരക്ഷയുള്ള 14 അടി നീളവും 14 അടി വീതിയുമുള്ള സെല്ലിലായിരിക്കും ഇയാളെ ചോദ്യം ചെയ്യുക.
? തമിഴ്നാട്ടില്‍ എഐഎഡിഎംകെ വീണ്ടും എന്‍ഡിഎയില്‍ ചേര്‍ന്നു. 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കുമെന്നും അമിത്ഷാ പറഞ്ഞു. എടപ്പാടി പളനി സ്വാമിയുടെ സാന്നിദ്ധ്യത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.
? തമിഴ്‌നാട്ടില്‍ കെ. അണ്ണാമലൈക്ക് പകരം നൈനാര്‍ നാഗേന്ദ്രന്‍ ബിജെപി അധ്യക്ഷനാകും. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് നൈനാര്‍ പത്രിക നല്‍കിയത്. ഇന്നലെ വൈകുന്നേരം നാലുമണി വരെയായിരുന്നു ഈ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം. എന്നാല്‍ പത്രിക നല്‍കിയത് നൈനാര്‍ നാഗേന്ദ്രന്‍ മാത്രമാണ്.
? കര്‍ണാടകയില്‍ ജാതി സെന്‍സസ് റിപ്പോര്‍ട്ട് ക്യാബിനറ്റില്‍ വച്ചു. ഇന്നലെ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കായി എടുക്കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ 17-ന് ജാതി സെന്‍സസ് ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രം ക്യാബിനറ്റ് യോഗമുണ്ടാകും.
? ബെംഗളൂരുവില്‍ ബൈക്കില്‍ ആണ്‍കുട്ടിക്കൊപ്പം ഇരിക്കുകയായിരുന്ന ബുര്‍ഖയിട്ട പെണ്‍കുട്ടിക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. അഫ്രീദ് പാഷ, വസീം ഖാന്‍, മാഹിന്‍, മന്‍സൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ബെംഗളൂരുവിലെ ചന്ദ്ര ലേ ഔട്ടിലാണ് സംഭവം.
? വാരണാസിയില്‍ 23 പേര്‍ ചേര്‍ന്ന് 19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പൊലീസിന് നിര്‍ദേശം നല്‍കി.
?? അന്തർദേശീയം ??
? വടക്കന്‍ ചൈനയില്‍ മണിക്കൂറില്‍ 150 കിമീ വരെ വേഗതയില്‍ കാറ്റുവീശിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ 13 വരെയുള്ള ദിവസങ്ങളില്‍ തലസ്ഥാനമായ ബീജിങ്, തിയാന്‍ജിന്‍, ഹീബൈ പ്രദേശങ്ങളില്‍ . 50 കിലോയിലധികം ഭാരമില്ലാത്തവര്‍ പുറത്തിറങ്ങുന്നത് അപകടമാണെന്നും ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
? കായികം ?
? ഐപിഎല്ലില്‍ കൊല്‍ക്കത്തയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്സ്. സ്വന്തം മണ്ണില്‍ എട്ട് വിക്കറ്റിന്റെ തോല്‍വിയാണ് ചെന്നൈ ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
?കുഞ്ഞന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത 59 പന്ത് ബാക്കി നില്‍ക്കേ അനായാസമായി വിജയത്തിലെത്തി. മിന്നുന്ന തുടക്കം നല്‍കി ക്വന്റണ്‍ ഡി കോക്കും സുനില്‍ നരേയ്നും പുറത്തായെങ്കിലും 10.1 ഓവറില്‍ ചെന്നൈ ഉയര്‍ത്തിയ വിജയലക്ഷ്യം കെകെആര്‍ മറികടന്നു. സുനില്‍ നരേയ്ന്‍ 18 പന്തില്‍ 44 റണ്‍സെടുത്ത് വിജയം അനായാസമാക്കി.







