പത്തനംതിട്ട: വെണ്ണിക്കുളത്ത് നിന്ന് കാണാതായ 17 കാരിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി. മദ്ധ്യപ്രദേശ് സ്വദേശിയായ ഗംഗാറാം റാവത്ത് എന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മകള്‍ റോഷ്‌നി റാവത്തിനെയാണ് കാണാതായത്.
കാലങ്ങളായി കേരളത്തില്‍ ജോലി ചെയ്യുന്ന ഗംഗാറാം കുടുംബസമേതമാണ് വെണ്ണിക്കുളത്ത് താമസിച്ചിരുന്നത്.
കുട്ടിക്കാലം മുതല്‍ റോഷ്‌നി കേരളത്തിലാണ് പഠിച്ചതും വളര്‍ന്നതും കേരളത്തിലാണ്. പ്ലസ് ടു പരീക്ഷ എഴുതി ഫലത്തിനായി കാത്തിരിക്കുകയാണ് റോഷ്‌നി റാവത്ത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകള്‍ നന്നായി സംസാരിക്കുന്ന വ്യക്തിയാണ് റോഷ്‌നി.
വ്യാഴാഴ്ച രാവിലെ മുതലാണ് പെണ്‍കുട്ടിയെ കാണാതായതെന്ന് ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കാണാതാകുമ്പോള്‍ കറുപ്പില്‍ വെളുത്ത കള്ളികളുള്ള ഷര്‍ട്ടാണ് റോഷ്‌നി ധരിച്ചിരുന്നത്. കുട്ടി തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ കയറി പോയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പെണ്‍കുട്ടിയെ കാണുന്നവര്‍ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.