തൃശ്ശൂർ. മാളയിലെ ആറു വയസ്സുകാരൻ കൊലചെയ്യപ്പെട്ടത് അതിക്രൂരമായി. ലൈംഗികബന്ധത്തിന് വഴങ്ങാതെ വന്നതോടെ കുളത്തിൽ തല ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി ജോജോയുടെ കുറ്റസമ്മതം. തെളിവെടുപ്പിനിടെ പ്രതിക്കെതിരെ നാട്ടുകാരുടെ രോഷപ്രകടനം. ഇത്തരംക്രിമിനലുകളെ ജനങ്ങള്‍ക്കിടയിലേക്കു തുറന്നുവിടുന്ന നിയമ വ്യവസ്ഥക്കെതിരെയും രോഷപ്രകടനമുണ്ടായി
എന്തിനു കൊലപ്പെടുത്തി, എങ്ങനെ കൊലപ്പെടുത്തി- കാര്യങ്ങളെല്ലാം പ്രതി ജോജോ തന്നെ തെളിവെടുപ്പിനിടെ പോലീസിനോട് തുറന്ന് പറഞ്ഞു.ഭാവമാറ്റമില്ലാതെ പ്രതി. പിഞ്ചോമനയുടെ കൊലപാതകം ഉൾക്കൊള്ളാനാവാതെ നാട്ടുകാർ. തെളിവെടുപ്പിനിടെ ജനരോഷം അണപൊട്ടി.
ജോജോയ്ക്കു നേരെ പാഞ്ഞെടുത്ത ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് പണിപ്പെട്ടു. 7 മിനിറ്റ് കൊണ്ട് തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയുമായി തിരികെ മടങ്ങി. കോടതിയിൽ ഹാജരാക്കിയ ജോജോയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുട്ടിയുടെ സംസ്കാര ചടങ്ങുകളും പൂർത്തിയായി.