മലപ്പുറം. മക്കരപ്പറമ്പില്‍ വയോധികന്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു.
ഇന്ന് പുലര്‍ച്ചെ കിണറ്റില്‍ വീണ കോട്ടയം സ്വദേശി നാസറിനെ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം വൃത്തിയാക്കിയ ആള്‍മറയില്ലാത്ത കിണര്‍ സ്ഥലമുടമ പരിശോധിക്കാനെത്തിയപ്പോഴാണ് നാസറിനെ കിണറിൽ കണ്ടത്. പുലർച്ചെ രണ്ടരയോടെ സമീപത്തെ വീടിൻ്റെ മതിൽ നാസർ എടുത്ത് ചാടുന്നത് സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. തെങ്ങ് വലിച്ചുകെട്ടുന്ന ജോലിയുമായി വർഷങ്ങളായി മക്കരപറമ്പിലാണ് നാസർ താമസം. എന്താണ് സംഭവിച്ചതെന്ന് മങ്കട പൊലീസ് അന്വേഷിച്ചു വരികയാണ്.