മുനമ്പം വഖഫ് കേസ്, വഖഫ് ട്രിബ്യൂണലിൽ വാദം തുടരുന്നു

Advertisement

കോഴിക്കോട് .മുനമ്പം വഖഫ് കേസില്‍ കോഴിക്കോട് വഖഫ് ട്രിബ്യൂണലിൽ വാദം തുടരുന്നു. മുനമ്പം ഭൂമി വഖഫ് സ്വത്താണെന്ന 1971ലെ പറവൂർ സബ് കോടതി വിധി ശരിവെച്ച 1975 ലെ ഹൈക്കോടതി വിധിയാണ് ട്രിബ്യൂണൽ ഇന്നലെ പരിശോധിച്ചത്. പറവൂർ സബ് കോടതിയും ഹൈക്കോടതിയും ഭൂമിയുടെ കൈവശാവകാശത്തിൽ മാത്രമാണ് തീരുമാനമെടുത്തതെന്നും
അതിനാൽ മുനമ്പം ഭൂമിയുടെ സ്വഭാവം പരിശോധിക്കണമെന്നും ട്രിബ്യൂണൽ നിരീക്ഷിച്ചിരുന്നു.
ഭൂമി വഖഫ്‌ ആണോ ദാനമാണോ എന്ന് പരിശോധിക്കാനാണ് ട്രിബ്യൂണൽ തീരുമാനം. 1950 മുതൽ ക്രയവിക്രയം നടത്തിയതുമായി ബന്ധപ്പെട്ട രജിസ്റ്റർ, ആധാരം തുടങ്ങിയവ ഹാജാരാക്കാൻ ട്രിബ്യൂണൽ നിർദേശിച്ചിട്ടുണ്ട്. കേസിൽ 2019 ലെ വഖഫ് ബോർഡിന്റെ ഉത്തരവാണ് ഇന്ന് ട്രിബ്യൂണൽ പരിശോധിക്കുക.