തൃശൂർ: മാളയിൽ നിന്ന് കാണാതായ ആറ് വയസുകാരൻ്റെ മൃതദേഹം വീടിനടുത്തുള്ള കുളത്തിൽ കണ്ടെത്തി.താണിശ്ശേരി സെൻ്റ് സേവേഴ്സ് സ്കൂളിലെ യു കെ ജി വിദ്യാർത്ഥിയായ ഏബൽ ആണ് മരിച്ചത്.ഏബലിൻ്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട ലഭിച്ച സി സി ടി വി ദൃശ്യത്തിൽ കുട്ടി ഓടിപ്പോകുന്നതായും ഒപ്പം സമീപവാസിയായ 20കാരനും ഉള്ളതായി പോലീസ് പറഞ്ഞു.20 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിൽ മാത്രമേ വ്യക്തത വരികയുള്ളു. ഇന്ന് രാത്രി 8.30തോടെയാണ് ഏബലിൻ്റെ മൃതദേഹം കണ്ടെത്തിയത്.
Home News Breaking News തൃശൂരിൽ കാണാതായ ആറ് വയസുകാരൻ്റെ ജഢം കുളത്തിൽ, കൊലപാതകമെന്ന് സംശയം; 20കാരൻ കസ്റ്റഡിയിൽ