കോഴിക്കോട് .കളൻതോട് എംഇഎസ് കോളജിലെ റാഗിംങ്ങിൽ 5 വിദ്യാർത്ഥികൾ അറസ്റ്റിൽ. ജില്ലാ കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ ഇന്ന് പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. അർഷാദ്, ദിൽഷാദ്, നസ്രു , റഹീസ് , മുഹമ്മദ് റംഷാദ് എന്നിവരെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. റാഗിംഗിൽ രണ്ടാംവർഷ വിദ്യാർഥിയായ മുഹമ്മദ് മിൻഹാജിൻ്റെ മുഖത്തെ എല്ലുപൊട്ടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കുടുംബം നൽകിയ പരാതിയിൽ പൊലിസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടയിൽ കോഴിക്കോട് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപിച്ചുവെങ്കിലും തള്ളുകയും ചെയ്തു. ഇതോടെ 5 പേരും കീഴടങ്ങി. കളന്തോട് എം ഇ എസ് കോളജിലെ വിദ്യാർത്ഥികളായ അർഷാദ്, ദിൽഷാദ്, നസ്രു , റഹീസ് , മുഹമ്മദ് റംഷാദ് എന്നിവരെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ കുന്നമംഗലം പോലീസിനെതിരെ കുടുംബം ഉന്നത ഉദ്യോഗസർക്ക് പരാതിയും നൽകിരുന്നു.