കൊച്ചി. കലൂരിലെ നൃത്ത പരിപാടിക്കിടെ അപകടം സംഭവിച്ചതിനുശേഷം തൃക്കാക്കര എംഎൽഎ ഉമാ തോമസ് വീണ്ടും പൊതുപരിപാടിയിൽ പങ്കെടുത്തു. തൃക്കാക്കര ഐ എം ജി ജംഗ്ഷനിലെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനത്തിനാണ് ഉമാ തോമസ് എം എൽ എ എത്തിയത്. തൃക്കാക്കര ലവ് യു എന്ന വാചകത്തോടുകൂടിയ സ്റ്റേജും ഓപ്പൺ ജിമ്മും ആണ് എംഎൽഎ നാടിനു സമർപ്പിച്ചത്. വലിയൊരു ആപത്തിൽ നിന്ന് തിരികെയെത്താൻ തനിക്കുവേണ്ടി പ്രാർത്ഥിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞു. ഇപ്പോഴും ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനാൽ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആയുർവേദ കേന്ദ്രത്തിൽ നാളെ മുതൽ തോമസ് എംഎൽഎ അഡ്മിറ്റാകും.
Home News Breaking News തനിക്കുവേണ്ടി പ്രാർത്ഥിച്ച ജനങ്ങൾക്ക് നന്ദി,ഉമാ തോമസ് വീണ്ടും പൊതുപരിപാടിയിൽ