ശബരിമല വ്രതം നോക്കുന്ന കാലത്ത് കടകളിൽ സസ്യാഹാരം മാത്രമേ പാടുള്ളൂ എന്ന് ഞങ്ങൾ പറയാറില്ല, പക്ഷേ മലപ്പുറത്ത് അങ്ങനെയല്ല കാര്യങ്ങള്‍, കെ സുരേന്ദ്രന്‍

Advertisement

കോഴിക്കോട്. മലപ്പുറത്ത് തികഞ്ഞ ഫാസിസ്റ്റ് നിലപാടാണ് പല കാര്യങ്ങളിലും മുസ്ലിം ലീഗ് എടുത്തിട്ടുള്ളതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മുസ്ലിം ലീഗ് തികഞ്ഞ വർഗീയ പാർട്ടിയാണ്. കേരളത്തിൻറെ മറ്റു ഭാഗങ്ങളിൽ ഉള്ളത് പോലെയല്ല മലപ്പുറത്ത് കാര്യങ്ങൾ നടക്കുന്നത്. ശബരിമല വ്രതം നോക്കുന്ന കാലത്ത് കടകളിൽ സസ്യാഹാരം മാത്രമേ പാടുള്ളൂ എന്ന് ഞങ്ങൾ പറയാറില്ല

പക്ഷേ മലപ്പുറം ജില്ലയിൽ ഒരു മാസം ഒരു തുള്ളി വെള്ളം ഒരാൾക്കും ലഭിക്കില്ല. രാമനാട്ടുകര മുതൽ തൃശ്ശൂർ ജില്ലയുടെ അതിർത്തി വരെ ഒരുതുള്ളി വെള്ളം ഒരാൾക്കും കിട്ടില്ല. പലസ്ഥലത്തും ഉച്ചക്കഞ്ഞി വരെ മുടങ്ങി. ഇത് ചോദ്യം ചെയ്യാൻ അവിടെ ന്യൂനപക്ഷം ആയിട്ടുള്ള രക്ഷിതാക്കൾക്ക് കഴിയുന്നില്ല. നിർബന്ധിച്ചാണോ കട അടപ്പിക്കുന്നത് എന്ന് ചോദിച്ചാൽ ആരും നിർബന്ധിക്കുന്നത് ഞങ്ങൾ കണ്ടിട്ടില്ല. പക്ഷേ കടകളൊന്നും തുറക്കുന്നില്ല. ഇത് ശരിയായ സമീപനം അല്ല

പുരോഹിത പാർട്ടികൾ ഇതിനെതിരെ രംഗത്ത് വരണം. ഇപ്പോൾ മലപ്പുറം ജില്ലയിൽ വാക്സിൻ എടുക്കുന്നില്ല. ഒരു വീട്ടിൽ ഒരു സ്ത്രീ അഞ്ചു പ്രസവം നടത്തി. ഇതിന് പിന്നിൽ ഒക്കെ ആൾക്കാർ ഉണ്ട്,വാക്സിനേഷനെതിരെ ബോധപൂർവ്വമായിട്ടുള്ള ക്യാമ്പയിൻ നടക്കുന്നു