മുനമ്പം വഖഫ് ഭൂമി കേസിൽ കോഴിക്കോട് വഖഫ് ട്രിബ്യൂണലിൽ വാദം തുടങ്ങി. വഖഫ് ആധാരത്തിലായിരുന്നു വാദം. ആധാരത്തിലെ അഞ്ച് പരാമർശങ്ങൾ അനുസരിച്ച് ഭൂമി വഖഫ് ആണെന്ന് വഖഫ് ബോർഡ് വാദിച്ചു. ക്രയവിക്രയ സ്വാതന്ത്ര്യവും തിരിച്ചെടുക്കാനുള്ള നിബന്ധനയും ഉള്ളതിനാൽ ഭൂമിയെ വഖഫായി കാണാൻ കഴിയില്ലെന്ന വാദമാണ് ഫാറൂഖ് കോളേജ് മാനേജ്മെൻറ് ഉന്നയിച്ചത്.മതസ്ഥാപനമോ ജീവകാരുണ്യ സ്ഥാപനമോ അല്ല ഫാറൂഖ് കോളേജ്,അതിനാൽ കോളേജിന് നൽകിയ ഭൂമി വഖഫായി കാണാൻ കഴിയില്ലെന്ന് മുനമ്പം നിവാസികളും വാദിച്ചു.പറവൂർ സബ് കോടതിയുടെ വിധിയിൽ നാളെ വാദം നടക്കും.
































