ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മരണം

Advertisement

കോട്ടയം: എം.സി. റോഡില്‍ നാട്ടകം പോളിടെക്നിക്കിന് സമീപത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മരണം. അപകടത്തില്‍ മൂന്നുപേർക്ക് പരിക്കേറ്റു.
ജീപ്പ് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. ജീപ്പില്‍ പിന്നിലിരുന്ന മൂന്നുപേർക്കാണ് പരിക്കേറ്റത്.

പുലർച്ചെ രണ്ടരയോടെ ആയിരുന്നു അപകടം. ജീപ്പ് ഡ്രൈവർ തൊടുപുഴ സ്വദേശി സനോഷ് (55) ആണ് മരിച്ചത്. മരിച്ച രണ്ടാമത്തെ വ്യക്തി തമിഴ്നാട് സ്വദേശിയെന്നാണ് വിവരം.

അപകടത്തില്‍ മുൻവശം പൂർണ്ണമായും തകർന്ന ജീപ്പ് അഗ്നിരക്ഷാസേന എത്തിയാണ് നീക്കം ചെയ്തത്. അപകടത്തെത്തുടർന്നുണ്ടായ ഗതാഗത തടസ്സം ചിങ്ങവനം പോലീസ് എത്തി നീക്കി