2025 ഏപ്രിൽ 06 ഞായർ
? കേരളീയം ?
? മാസപ്പടി കേസില്‍ എസ്എഫ്ഐഒയുടെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സിഎംആര്‍എല്‍ വീണ്ടും ദില്ലി ഹൈക്കോടതിയില്‍. അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് മുമ്പാകെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോടതി അനുവാദമില്ലാതെ തുടര്‍നടപടികള്‍ പാടില്ലെന്ന് ഉത്തരവ് ഇടണമെന്നുമാണ് സിഎംആര്‍എല്ലിന്റെ ആവശ്യം.
? കൊച്ചിയിലെ സ്വകാര്യ മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ ക്രൂരമായ തൊഴില്‍ പീഡനം നടന്നെന്ന ആരോപണത്തില്‍ ട്വിസ്റ്റ്. കഴുത്തില്‍ ബെല്‍റ്റ് ധരിപ്പിച്ച് പട്ടിയെ പോലെ യുവാവിനെ നടത്തിക്കുന്ന ദൃശ്യങ്ങളാണ് തൊഴില്‍പീഡനമെന്ന ആരോപണത്തോടെ പുറത്തു വന്നത്.

? കൊച്ചിയിലെ സ്വകാര്യ മാര്‍ക്കറ്റിങ് സ്ഥാപനത്തിലെ തൊഴില്‍ പീഡന പരാതി അടിസ്ഥാനരഹിതമെന്ന് കണ്ടെത്തല്‍. പരാതിക്ക് ആസ്പദമായ ദൃശ്യത്തിലെ ചെറുപ്പക്കാരുടെ മൊഴിയെടുത്ത ശേഷമാണ് തൊഴില്‍ പീഡനം നടന്നിട്ടില്ലെന്ന നിഗമനത്തിലേക്ക് തൊഴില്‍ വകുപ്പ് എത്തിയത്.
? ആദിവാസി യുവാവ് ഗോകുലിനെ കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി. കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. സ്റ്റേഷനില്‍ ജി.ഡി ചാര്‍ജ് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ദീപയേയും പാറാവു നിന്ന ശ്രീജിത്തിനെയും ആണ് സസ്പെന്‍ഡ് ചെയ്തത്.
? വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനം സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യ ഘട്ടത്തില്‍ 313 ആശുപത്രികളിലാണ് ഈ സൌകര്യം ഒരുക്കിയിരിക്കുന്നത്.

? മുന്‍ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് (60) അന്തരിച്ചു. കേരള പോലീസ് റിട്ട. അസിസ്റ്റന്റ് കമാന്‍ഡന്റ് ആയിരുന്നു. രണ്ടുതവണ കേരള പോലീസ് ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കിയ ടീമിലും അംഗമായിരുന്നു ബാബുരാജ്.
? കഴക്കൂട്ടം പൊലിസ് പിടിച്ചെടുത്ത ലഹരി കേസിലെ തൊണ്ടിമുതല്‍ കാണാതായതില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണര്‍ തോംസണ്‍ ജോസ്. 2018ല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തൊണ്ടിമുതലുകള്‍ കാണാതായതിനെ തുടര്‍ന്ന് വിചാരണ നിലച്ചതിനെ തുടര്‍ന്നാണ് നടപടി.
? ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിചേര്‍ക്കപ്പെട്ട സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെതിരെ പൊലീസിന് കൂടുതല്‍ തെളിവുകള്‍ കിട്ടി. ഉദ്യോഗസ്ഥയെ ഗര്‍ഭഛിദ്രം നടത്താന്‍ സുകാന്ത് ആശുപത്രിയില്‍ വ്യാജരേഖകള്‍ ഹാജരാക്കിയെന്നാണ് കണ്ടെത്തല്‍. ഇരുവരും വിവാഹിതരാണെന്ന് കാണിക്കാന്‍ വ്യാജക്ഷണക്കത്ത് വരെ ഉണ്ടാക്കിയെന്നാണ് പൊലീസ് കണ്ടെത്തിയത്.

?? ദേശീയം ??
? വഖഫ് ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ബില്‍ നിയമമാക്കി വിജ്ഞാപനംചെയ്തുകൊണ്ടുള്ള ഉത്തരവ് കേന്ദ്രം പുറക്കി.
? ഒഡീഷയില്‍ മലയാളി വൈദികനെതിരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ നടപടി വേണമെന്ന് സിബിസിഐ വക്താവ് ഫാ റോബിന്‍സണ്‍ റോഡ്രിഗസ്.
? ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരി അഞ്ച് വയസ്സുള്ള കുട്ടിയുടെ സ്വര്‍ണ്ണ മാല മോഷ്ടിച്ചെന്ന് പരാതി. കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയെ കുറിച്ച് അറിഞ്ഞെന്നും നിയമ നടപടികളുമായി ബന്ധപ്പെട്ട് പൂര്‍ണ പിന്തുണയും സഹകരണവും നല്‍കുമെന്നും ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു.
? മധുരയില്‍ പുരോഗമിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രായ പരിധി കര്‍ശനമായി നടപ്പിലാക്കണമെന്ന ശക്തമായ നിലപാടെടുത്ത് ബംഗാള്‍ ഘടകം. പൊളിറ്റ് ബ്യൂറോയില്‍ ആര്‍ക്കും പ്രായപരിധിയില്‍ ഇളവു വേണ്ടെന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്. പി ബി നിശ്ചയിച്ച വ്യവസ്ഥ പി ബി തന്നെ ലംഘിക്കരുതെന്നാണ് ആവശ്യം.

? പ്രായപരിധിയില്‍ ഇളവ് വേണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനമായെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ആറ് നേതാക്കള്‍ ഒഴിയും. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ഇളവ് നല്‍കുന്നതിനെ കുറിച്ച് ഇന്നത്ത കേന്ദ്രകമിറ്റി യോഗത്തിലായിരിക്കും തീരുമാനിക്കുക. പാര്‍ട്ടികോണ്‍ഗ്രസ് ഇന്ന് തീരാന്‍ ഇരിക്കെ ജനറല്‍ സെക്രട്ടറി ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ് സിപിഎം.
? മധുരയില്‍ പുരോഗമിക്കുന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗത്വ ഫീസ് ഉയര്‍ത്താന്‍ തീരുമാനം. 5 രൂപയില്‍ നിന്ന് പത്ത് രൂപയാക്കാനാണ് തീരുമാനം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ട് വരാനും സി പി എം തീരുമാനിച്ചിട്ടുണ്ട്. പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റി യും നേരെത്തെ ചര്‍ച്ച ചെയ്താണ് ഭേദഗതി കൊണ്ട് വരുന്നത്.

?? അന്തർദേശീയം ??
? അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തിരിച്ചടി തീരുവ ലോകത്തെ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളുമോ എന്ന ആശങ്ക പങ്കുവച്ച് സാമ്പത്തിക വിദഗ്ധരും. ട്രംപിന്റെ പകര തീരുവ പ്രഖ്യാപനത്തിന് പിന്നാലെ ലോക ഓഹരി വിപണി കൊവിഡിന് ശേഷമുള്ള ഏറ്റവും വലിയ കൂപ്പുകുത്തലിലാണ്. ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കാണോ ട്രംപിന്റെ ‘തീരുവയുദ്ധം’ നയിക്കുകയെന്ന ചോദ്യമാണ് ലോകത്ത് ഇപ്പോള്‍ ഉയരുന്നത്.
? കായികം ?
? ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 25 റണ്‍സിന് തോല്‍പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡല്‍ഹി 77 റണ്‍സ് നേടിയ രാഹുലിന്റെ മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു.
? ഐപിഎല്ലില്‍ ഇന്നലെ രണ്ടാമത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് 50 റണ്‍സിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ 67 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റേയും 43 റണ്‍സെടുത്ത റിയാന്‍ പരാഗിന്റേയും 38 റണ്‍സെടുത്ത സഞ്ജു സാംസണിന്റേയും മികവാര്‍ന്ന പ്രകടനത്തിലൂടെ നാല് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി.

?പാകിസ്ഥാന്‍-ന്യൂസി
ലന്‍ഡ് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് പിന്നാലെ പാകിസ്ഥാന്‍ താരവും കാണികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍. പാക് താരം ഖുഷ്ദില്‍ ഷായാണ് ആരാധകര്‍ക്ക് നേരെ തിരിഞ്ഞത്. മൂന്നാം ഏകദിനവും ആധികാരികമായി കിവീസ് സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു ഇത്.