പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ മധ്യവയസ്സകൻ അറസ്റ്റിൽ

125
Advertisement

വാഴക്കുളം .പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ മധ്യവയസ്സകൻ അറസ്റ്റിൽ.
വാഴക്കുളം ചെമ്പറക്കി സ്വദേശി രാജനെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തായത്. പെൺകുട്ടിയുടെ അയൽവാസിയായ പ്രതി 2024 ഓഗസ്റ്റ് തൊട്ട് വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി

Advertisement