അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ്സിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Advertisement

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ്സിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. സേഫ്റ്റി എന്ന ബസ്സാണ് അപകടം ഉണ്ടാക്കിയത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പേരാമ്പ്ര ഡിഗ്നിറ്റി കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയും മുളിയങ്ങൽ ചെക്യലത്ത് റസാക്കിന്റെ മകനുമായ ഷാദിൽ ആണ് മരിച്ചത്. ഷാദിൽ സഞ്ചരിച്ച ബൈക്കിലേക്ക് ബസ് വന്ന് കയറുകയായിരുന്നു. ബസ്സിന്റെ അമിത വേഗതയാണ് അപകടകാരണം. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ സൂക്ഷിചിരിക്കുകയാണ്.