പാലക്കാട്. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രാക്ടർ ഓടിച്ച ബിജെപി സംസ്ഥാന അധ്യക്ഷന് കുരുക്ക്. സുരേന്ദ്രൻ ഓടിച്ച ട്രാക്ടറിൻ്റെ ഉടമയ്ക്ക് ട്രാഫിക് ഫോഴ്സ് മെൻറ് പിഴയിട്ടു . കെ സുരേന്ദ്രന് ട്രാക്ടർ ഓടിക്കാൻ മതിയായ ലൈസൻസ് ഇല്ലെന്ന് പാലക്കാട് എസ്പി പരാതിക്കാരന് നൽകിയ മറുപടിക്കത്തിൽ വ്യക്തമാക്കുന്നു
പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടു നിൽക്കുന്ന സമയത്താണ് ഇടതു സർക്കാരിൻറെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാരനായി അന്നത്തെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ട്രാക്ടർ റാലി നടത്തിയത്.ട്രാക്ടർ റാലിയിൽ ട്രാക്ടർ ഓടിച്ചു തന്നെയായിരുന്നു സുരേന്ദ്രന്റെ വരവ്.ഇതിലാണ് ഇപ്പോൾ കുരുക്ക് വീണിരിക്കുന്നത് -എറണാകുളം ശ്രീമൂലനഗരം സ്വദേശിയും ,എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയുമായ ഫസൽ മുഹമ്മദാണ് സുരേന്ദ്രനെതിരെ പാലക്കാട് എസ്പിക്ക് പരാതി നൽകിയത്.പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് കെ സുരേന്ദ്രൻ അന്ന് ഓടിച്ച ട്രാക്ടറിന്റെ ഉടമയ്ക്ക് 5000 രൂപയാണ് പിഴ ചുമത്തിയത്
ഇതുമാത്രമല്ല കാര്യം,കെ സുരേന്ദ്രന് ട്രക്ക് ഓടിക്കാൻ മതിയായ ലൈസൻസ് ഇല്ല എന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.പോലീസ് നടപടിയിൽ തൃപ്തനല്ലെന്നും ,സമൂഹത്തിനുകൂടി മാതൃകയാകേണ്ട ബിജെപി സംസ്ഥാന അധ്യക്ഷന്
മതിയായ ലൈസൻസില്ലാതെ ട്രാക്ടര്‍ ഓടിച്ചതിന് നടപടി വേണമെന്നുമാണ് പരാതിക്കാരൻ ഫസൽ മുഹമ്മദിൻ്റെ ആവശ്യം
































