സംസ്ഥാനത്ത് ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.. പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്..മറ്റ് ജില്ലകളിൽ സാധാരണ മഴയ്ക്കും സാധ്യതയുണ്ട്.. മണിക്കൂറിയിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശുമെന്നും മുന്നറിയിപ്പുണ്ട്. നാളെ എട്ട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.. ഇന്ന് മുതൽ അഞ്ച് ദിവസവും വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുണ്ട്..