താലിമാലയടക്കം വിറ്റു ;അഖില്‍ സ്ഥിരം മദ്യപാനി ,ഗര്‍ഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതല്‍ ആരോപണവുമായി കുടുംബം

Advertisement

കോട്ടയം: കോട്ടയം കടുത്തുരുത്തിയില്‍ ഗ‍ർഭിണി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി അമിത സണ്ണിയുടെ കുടുംബം.

ഭർത്താവ് അഖില്‍ സ്ഥിരമായി മദ്യപിച്ചെത്തി വഴക്കുണ്ടാക്കുമായിരുന്നെന്ന് അമിതയുടെ അമ്മ എല്‍സമ്മ. ഇതുവരെയും മകള്‍ ഇക്കാര്യങ്ങളൊന്നും പുറത്ത് പറഞ്ഞിരുന്നില്ല. അമിതയുടെ സ്വർണവും പണവുമെല്ലാം നഷ്ടപ്പെട്ടെന്നും എല്‍സമ്മ പറഞ്ഞു. മകള്‍ ഒന്നും പറയാറില്ല അവള്‍ ഒരിക്കലും ചിരിക്കുന്നതോ സന്തോഷിക്കുന്നതോ കണ്ടിട്ടില്ല.

മദ്യപാനവും അനാവശ്യ കൂട്ടുകെട്ടുമായിരുന്നു അഖിലിന്‍റെ പ്രശ്നം. കൊടുത്ത സ്വര്‍ണങ്ങളൊന്നുമില്ല. അവള്‍ ജോലി ചെയ്തുണ്ടാക്കിയ പൈസയുമില്ല. അവള്‍ പ്രശ്നങ്ങളൊന്നും പറഞ്ഞിരുന്നില്ല. അഖില്‍ നല്ലരീതിയില്‍ മദ്യപിച്ചിരുന്നു. ഇടയ്ക്ക് നിര്‍ത്തിയെന്ന് പറഞ്ഞെങ്കിലും വീണ്ടും ആരംഭിച്ചു. ഒന്നര മാസം മുമ്പ് വരെ കെട്ടുതാലി കഴുത്തിലുണ്ടായിരുന്നു. പിന്നീട് അതുമില്ലാണ്ടായി. ഞാൻ ഇല്ലാതായാലും കൊച്ചുങ്ങളെ അവര്‍ക്ക് കൊടുക്കണ്ടെന്നും അമ്മച്ചിക്ക് നോക്കാൻ പറ്റില്ലെങ്കില്‍ അനാഥാലയത്തില്‍ ഏല്‍പ്പിച്ചാ മതിയെന്നുമാണ് മകള്‍ പറഞ്ഞിരുന്നതെന്നും അമിത സണ്ണിയുടെ അമ്മ പറഞ്ഞു.

Advertisement