പാറശ്ശാല : കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി സി ) ക്ലർജി കമ്മിഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണപരിപാടി യുടെ സംസ്ഥാന തല ഉൽഘാടനം പാറശാല ജംഗ്ഷനിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സ്മിത നിർവഹിച്ചു. മോസ്റ്റ്. റവ. ഡോ. ജോർജ് ഈപ്പൻ അദ്ധ്യക്ഷ നായി. റൈറ്റ്. റവ. ഡോ. സെൽവദാസ് പ്രമോദ്, കെ സി സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ്, ക്ലർജി കമ്മീഷൻ ചെയർമാൻ കമ്മിഷൻ റവ. എ ആർ നോബിൾ, റവ. ടി .ദേവപ്രസാദ്, റവ. എം സിജിൺ, കെ .ഷിബു, ഡേവിഡ് രാജ്, വിജിൻ ഡി ദാനം, രേഷ്മ, ആർഷ വിപൻ എന്നിവർ പ്രസംഗിച്ചു.പളുകൾ യുവജന സംഘടന കലാപരിപാടികൾ അവതരിപ്പിച്ചു. ബോധവൽക്കരണക്ലാസ് കരമീകരിക്കുന്നതിനായി പരീശീലനം നേടിയ കോൺസിലിങ് ടീമിൻ്റെ ക്ലാസ്കൾ നടത്താനാഗ്രഹിക്കുന്നവർ 9895036841 ,9446265711 ഈ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.