റോഡപകടത്തിൽ തമിഴ്നാട് സ്വദേശി മരിച്ചു

Advertisement

പന്തളം.എം സി റോഡിൽ കുരമ്പാല ഭാരത് പെട്രോൾ പമ്പിന് മുന്നിൽ ഉണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശി ഏഴംകുളത്ത് താമസിക്കുന്ന മുരുകൻ (55) മരിച്ചു

ഇന്ന് രാവിലെ 6.15 ന് ആയിരുന്നു അപകടം

പന്തളം ഭാഗത്ത് നിന്നും വന്ന മിനി ലോറിയും അടൂർ ഭാഗത്ത് നിന്നും വന്ന സ്കൂട്ടറും തമ്മിൽ ഇടിച്ചാണ് അപകടം

സ്കൂട്ടറിൽ യാത്ര ചെയ്ത മുരുകൻ ആണ് മരിച്ചത്.

മുരുകൻ്റെ ഒപ്പം യാത്ര ചെയ്ത സ്ത്രീക്ക് ഗുരുതര പരിക്ക്

മിനിലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് നിഗമനം