ഭർത്താവിനൊപ്പം യാത്ര ചെയ്യുമ്പോൾ ലോറി സ്‌കൂട്ടറിൽ തട്ടി; ആശുപത്രി ജീവനക്കാരി മരിച്ചു

332
Advertisement

പാലക്കാട്: തച്ചമ്പാറയിൽ ലോറി സ്കൂട്ടറിൽ ഇടിച്ച് ആശുപത്രി ജീവനക്കാരിക്ക് ദാരുണാന്ത്യം. തച്ചമ്പാറ ചുഴിയോട് സ്വദേശി കൃഷ്ണന്റെ ഭാര്യ ശാന്തയാണ് മരിച്ചത്. ഇസാഫ് ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ ലോറി തട്ടി സ്കൂട്ടർ മറിയുകയായിരുന്നു.

ലോറിയുടെ ചക്രം ശാന്തയുടെ ശരീരത്തിൽ കയറിയിറങ്ങി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസിൻ്റെ നടപടിക്രമങ്ങൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറും. സംസ്കാരം പിന്നീട്.

Advertisement