കോഴിക്കോട്. മലാപ്പറമ്പ് വേദവ്യാസ സൈനിക സ്കൂളിലെ 13 വയസുകാരനെ കാണാതായ സംഭവത്തിൽ അന്വേഷണം കേരളത്തിന് പുറത്തേയ്ക്ക് വ്യാപിപ്പിച്ച് പൊലിസ് . മൂന്നു സംഘങ്ങളായാണ് കേരളത്തിന് പുറത്ത് പരിശോധന നടത്തുന്നത്
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വേദവ്യാസ സൈനിക സ്കൂളിൻ്റെ ഹോസ്റ്റലിൽ നിന്ന് ഏഴാം ക്ലാസുകാരനായ കുട്ടി അതി സാഹസികമായി പുറത്തിറങ്ങിയത്. പൂനെയിലുള്ള ബന്ധുക്കളുടെ അടുത്തേയ്ക്ക് പോകുന്നു എന്നാണ് കൂട്ടുകാരോട് പറഞ്ഞത്.കുട്ടി കേരളം വിട്ടു എന്ന് നിഗമനത്തിലാണ് അന്വേഷണം സംഘം. പൂനെ, ധൻബാദ്, ട്രിച്ചി എന്നിവിടങ്ങളിലാണ് മൂന്ന് സംഘമായി തിരിഞ്ഞുള്ള പരിശോധന.പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കുട്ടി നിൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു
എന്നാൽ ധൻബാദ് എക്സ്പ്രസിൽ കുട്ടി കയറിയിട്ടില്ല എന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.ബീഹാർ സ്വദേശിക സൻസ്കാർ കുമാർ കഴിഞ്ഞവർഷമാണ് വേദവ്യാസ സ്കൂളിൽ ചേർന്നത്.സ്കൂളിൽ കുട്ടിക്ക് മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് പ്രിൻസിപ്പൽ കഴിഞ്ഞദിവസം 24 നോട് പറഞ്ഞിരുന്നു