കൊച്ചി.നഗരത്തില്‍ വൻ കുഴപ്പണവേട്ട. ഇടക്കൊച്ചി കണങ്ങാട്ട് പാലത്തിന് സമീപം നടന്ന റെയ്ഡിൽ രണ്ടര കോടിയിലധികം രൂപ പിടിച്ചെടുത്തു. മൂന്ന് സഞ്ചികളിലായി 500 ന്റെ 97 നോട്ടുകെട്ടുകളാണ് ഉണ്ടായിരുന്നത്.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് കണ്ണങ്ങാട്ട് പാലത്തിന് സമീപം വാക്ക് വെ യിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന് പണം പിടികൂടിയത്. ഓപ്പറേഷൻ ഡീഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് കൊച്ചി ഹാർബർ പൊലീസ് കുഴൽപ്പണം കണ്ടെത്തിയത്. പണം കൈമാറാനായി കാത്തുനിൽക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്.
പൊലീസിനെ കണ്ട് ഓട്ടോ ഡ്രൈവറും കൂടെ ഉണ്ടായിരുന്ന ആളും പരുങ്ങിയതോടെ നടത്തിയ പരിശോധനയിൽ വാഹനത്തിന്റെ പിന്നിൽ മൂന്ന് സഞ്ചികളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു അഞ്ഞൂറിന്റെ 97 നോട്ടുകെട്ടുകൾ.
ഓട്ടോ ഡ്രൈവർ തമിഴ്നാട് സ്വദേശി രാജഗോപാൽ ബീഹാർ സ്വദേശി സഭിൻ അഹമ്മദ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇരുവരുംതമ്മിൽ പരസ്പരം ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. പണം നഗരത്തിലെ വ്യാപാരി കൊടുത്തുവിട്ടതാണെന്നും ഭൂമി വാങ്ങാൻ കൊണ്ട് വന്നതാണെന്നാണ് പിടിയിലായവരുടെ മൊഴി.