മഹാത്മാഗാന്ധി ദേശീയഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ കൂലി പുതുക്കി നിശ്ചയിച്ചു

1289
Advertisement

കൊല്ലം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിൽ അവിദഗ്ധ തൊഴിലാളികളുടെ വേതനം പുതുക്കി. ഏപ്രിൽ ഒന്നു മുതൽ 369 രൂപയാക്കിയാണ് പുതുക്കി നിശ്ചയിച്ചത്. രാജ്യമൊട്ടാകെ കൂലി പുതുക്കി നിശ്ചയിച്ചതില്‍ ഹരിയാനയിലാണ് ഏറ്റവും വലിയ കൂലി. 400രൂപയാണിവിടെ വേതനം. ഏറ്റവും കുറവ് അരുണാചല്‍പ്രദേശിനും നാഗാലാന്‍ഡിലുമാണ് 241രൂപയാണിവിടെ വേതനം. അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍ 336 ആണ് . അതേസമയം കര്‍ണാടകയില്‍ 370ആണ് പുതിയ നിരക്ക്.

Advertisement