കൊടകര കുഴല്‍പ്പണം,കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേക്ക് സിപിഎം മാർച്ച്

Advertisement

കൊച്ചി.കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കൾക്ക് ക്ലീൻചീറ്റ് നൽകിയ നടപടിക്കെതിരെ കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേക്ക് സിപിഐഎം മാർച്ച്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ എൻ മോഹനൻ നയിച്ച മാർച്ച് കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. സംഘപരിവാറിന്റെ 35 ആം സംഘടനയാണ് ഇഡി എന്നും അപകടകരമായ വീഴ്ചയാണ് നടക്കുന്നത് എന്നും എ വിജയരാഘവൻ.
കേന്ദ്രസർക്കാരിന് വേണ്ടി ഇ ഡി ദാസ്യവേല ചെയ്യുന്നു. പ്രതിഷേധത്തിനിടെ മാധ്യമങ്ങൾക്ക് നേരെയും വിമർശനം. സിപിഐഎമ്മിനെതിരെ വാർത്ത വന്നാൽ ഓട്ടം കൂട്ടുന്ന മാധ്യമങ്ങൾക്ക് ബിജെപിക്കും ഇ ഡി ക്കും എതിരെ മെല്ലെ പോക്ക്.