വടിവാൾ വിനീത് പോലീസിന്റെ കയ്യിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെട്ടു

49
Advertisement

തൃശൂര്‍. വടിവാൾ വിനീത് രക്ഷപ്പെട്ടു. പോലീസിന്റെ കയ്യിൽ നിന്ന് ചാടിപ്പോയ കുപ്രസിദ്ധ ക്രിമിനൽ വടിവാൾ വിനീത്
ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെട്ടു.വടക്കാഞ്ചേരി കുമ്പളങ്ങാട് വടക്കുംമുറി പക്ഷണത്ത് വീട്ടിൽ 35 വയസുള്ള ശരത്തിന്റെ വാഹനമാണ് മോഷണം പോയത്. KL 48 S 1360 റോയൽ എൻഫീൽഡ് ഹണ്ടർ ബൈക്ക് ആണ് നഷ്ടപ്പെട്ടത്

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കിൽ നിന്ന് താക്കോൽ എടുക്കാൻ ശരത് മറന്നിരുന്നു. അറുപതോളം ബൈക്ക് മോഷണം കേസിൽ പ്രതിയാണ് വിനീത്. ഇയാള്‍ക്കൊപ്പം രക്ഷപ്പെട്ട രാഹുലിനെ പൊലീസ് പിടികൂടി.

Advertisement