ആറ്റുകാൽ പൊങ്കാലയ്ക്ക് വന്ന ഭക്തയുടെ 10 പവന്റെ സ്വർണ മാല കവർന്ന കേസിൽ തിരുട്ട് കുടുംബാംഗം അറസ്റ്റിൽ

Advertisement

ആറ്റുകാൽ പൊങ്കാലയ്ക്ക് വന്ന ഭക്തയുടെ 10 പവന്റെ സ്വർണ മാല കവർന്ന കേസിൽ ഒരാള്‍‌ അറസ്റ്റിൽ. തിരുട്ട് കുടുംബത്തിൽപ്പെട്ട തമിഴ്നാട് സ്വദേശി ഇളയരാജയെ(46) ആണ് പൊള്ളാച്ചിയിൽ നിന്ന് ഞായറാഴ്ച ഉച്ചയോടെ തിരുവനന്തപുരം വഞ്ചിയൂർ പൊലീസ് പിടികൂടിയത്.
ഇളയരാജയുടെ ഭാര്യ മാതുവും കാർ ഡ്രൈവറും ഉൾപ്പെടെ നാലംഗസംഘത്തെയാണ് ഇനി പിടികൂടാനുള്ളത്. മോഷണം തൊഴിലാക്കിയ തിരുട്ട് കുടുംബമാണ് ഇവരുടേത്. മോഷണത്തിന് ശേഷം ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു.

Advertisement