വിജിലൻസിൻ്റെ മിന്നൽ പരിശോധന,കൈക്കൂലി വാങ്ങുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിയിൽ

Advertisement

പാലക്കാട്. കടമ്പഴിപ്പുറത്ത് വിജിലൻസിൻ്റെ മിന്നൽ പരിശോധന.കൈക്കൂലി വാങ്ങുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിയിൽ.
പാലക്കാട് ഡിവിഷൻ ഫോറസ്‌റ്റ് ഓഫീസിലെ ഫസ്‌റ്റ് ഗ്രേഡ് സർവേയർ കരിങ്കരപ്പുള്ളി സ്വദേശി ഫ്രാങ്ക്ളിൻ ജോർജ്, ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ സുജിത് എന്നിവരാണ് പിടിയിലായത്.പാലക്കാട് വിജിലൻസ് സംഘം ഇവരിൽ നിന്നും 35000 രൂപ പിടിച്ചെടുത്തു. കടമ്പഴിപ്പുറം ആലങ്ങാട് പലേരിയിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയ്ക്ക് വനം വകുപ്പിൻ്റെ എൻ.ഒ.സി നൽകുന്നതിന് ഇവർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഭൂമി അളന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്.

Advertisement