പീരുമേട് നിയമസഭ തെരഞ്ഞെടുപ്പ് കേസ് : വാഴൂർ സോമൻ എം എൽ എ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

50
Advertisement

ന്യൂ ഡെൽഹി: പീരുമേട് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന അഡ്വ.സിറിയക് തോമസിന്റെ ഹർജി തള്ളണമെന്ന്
വാഴൂർ സോമൻ എം എൽ എ സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചു.

ഹൈക്കോടതി വിധി എല്ലാവശവും പരിശോധിച്ചു.
നിലനിൽക്കുന്ന വാദങ്ങൾ അല്ല ഹർജിയിൽ ഉള്ളത്.
തനിക്കെതിരെ എതിർകക്ഷി ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടിയുണ്ട്.
പ്രസക്തമായ ഒരു നിയമ ചോദ്യവും ഹർജിയിൽ ഇല്ല എന്നും സത്യവാങ്മൂലത്തിൽ വാഴൂർ സോമൻ ബോധിപ്പിച്ചിട്ടുണ്ട്.

Advertisement