ശബരിമലയിൽ മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ നടത്തിയ വഴിപാട് വിവരങ്ങൾ ചോർത്തിയത് ജീവനക്കാർ അല്ലെന്ന് ദേവസ്വം ബോർഡ്

1810
Advertisement

ശബരിമലയിൽ മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ നടത്തിയ വഴിപാട് വിവരങ്ങൾ ചോർത്തിയത് ജീവനക്കാർ അല്ലെന്ന് ദേവസ്വം ബോർഡ്. വഴിപാടുകാരുടെ കൈവശം നൽകുന്ന രസീത് ആണ് പുറത്തുവന്നത്. ജീവനക്കാരെ കുറ്റപ്പെടുത്തുന്ന പ്രസ്താവന മോഹൻലാൽ പിൻവലിക്കണമെന്നും ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ പതിനെട്ടാം തീയതിയാണ് എമ്പുരാൻ റിലീസിന് മുമ്പായി മോഹൻലാൽ ശബരിമലയിൽ എത്തിയതും മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ വഴിപാട് കഴിച്ചതും.

ചെന്നൈയിലെ വാർത്താസമ്മേളനത്തിലാണ് മമ്മൂട്ടിയുടെ വഴിപാട് വിവരം ചോർത്തിയത് ദേവസ്വം ബോർഡ് ജീവനക്കാരാണെന്ന് മോഹൻലാൽ ആരോപിച്ചത്. മമ്മൂട്ടി തന്റെ സുഹൃത്ത് ആണെന്നും സഹോദരന്‍ ആണെന്നും മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മോഹന്‍ലാലിന്‍റെ പ്രസ്താവന ശരിയല്ലെന്നും പിന്‍വലിക്കണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. മമ്മൂട്ടിയുടേയും ഭാര്യ സുചിത്രയുടേയും പേരിലാണ് മോഹന്‍ലാല്‍ വഴിപാട് നടത്തിയത്. 

Advertisement