ദാരുണം, മനോരോഗിയായ മകന്‍ അച്ഛനെ വെട്ടിക്കൊന്നു,നേരത്തേ മറ്റൊരു മകന്‍റെ കൊലക്കത്തിക്ക് ഇരയായി അമ്മയും

Advertisement

കോഴിക്കോട്: ബാലുശ്ശേരി പനായി മുക്കില്‍ ലഹരി ഉപയോഗിക്കുന്ന മനോരോഗിയായ മകന്‍ അച്ഛനെ വെട്ടികൊന്നു. ചാണോറ അശോകനാണ് മരിച്ചത്. മകന്‍ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മകന്‍ മനോരോഗ ചികില്‍സയില്‍ ആയിരുന്നെന്ന് പൊലീസ് അറിയിച്ചു.ഇയാള്‍ ലഹരി ഉപയോഗിക്കുമെന്നാണ് വിവരം. വൈകിട്ട് വീട്ടില്‍ ലൈറ്റ് കത്താതിരുന്നതിനെത്തുടര്‍ന്ന് വന്നുനോക്കിയവരാണ് രക്തത്തില്‍കുളിച്ച ജഡം കണ്ടത്. നേരത്തേ എട്ടു വര്‍ഷംമുമ്പ് മറ്റൊരുമകന്‍ അമ്മ ശോഭനയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തിരുന്നു.ഈ മകനും ലഹരിക്ക് അടിമയായിരുന്നു.

Advertisement