പിടിഎ പ്രസിഡണ്ട് വിദ്യാർത്ഥിയെ മടൽ കൊണ്ട് മർദ്ദിച്ചു

Advertisement

തിരുവനന്തപുരം. തൊളിക്കോട് പിടിഎ പ്രസിഡണ്ട് വിദ്യാർത്ഥിയെ മടൽ കൊണ്ട് മർദ്ദിച്ചു എന്ന് പരാതി . തൊളിക്കോട് സ്വദേശി അന്സിലിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ വിതുര പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ തമ്മിൽ സ്കൂളിൽ വച്ച് ഉണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് പ്ലസ് വൺ വിദ്യാർത്ഥിയായ അൻസിലിന് മർദ്ദനമേറ്റത്‌.

സ്കൂൾ പിടിഎ പ്രസിഡണ്ടും കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡണ്ടുമായ ഷംനാദ് വിദ്യാർത്ഥിയെ മടൽ കൊണ്ട് മർദ്ദിച്ചു എന്നാണ് പരാതി . സ്കൂളിന് അകത്ത് അൻസിലുമായി പ്രശ്നങ്ങളുണ്ടായിരുന്ന വിദ്യാർത്ഥികളുടെ പിതാവ് കൂടിയാണ് ഷംനാദ്.മടൽ കൊണ്ട് മർദിച്ചെന്നും ബൈക്കിൽ നിന്ന് തള്ളിയിട്ടെന്നും കാണിച്ച് പരുക്കേറ്റ വിദ്യാർത്ഥി വിതുര പോലീസിൽ പരാതി നൽകി. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളും സീനിയർ വിദ്യാർത്ഥികളും തമ്മിൽ മുന്നേയും പ്രശ്നങ്ങൾ ഉണ്ടായതായി പോലീസ് പറയുന്നു. വിതുര പോലീസ് ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം ആരോപണ വിധേയർക്കെതിരെ കേസെടുത്തു.

Advertisement