കോഴിക്കോട്. പൂനൂരിൽ എംഡിഎംഎയുമായി രണ്ട് സ്ത്രീകളടക്കം മൂന്നുപേർ പിടിയിൽ. എരമംഗലം സ്വദേശി ജൈസൽ, ഹൈദരാബാദ് സ്വദേശിനി ചാന്ദിനി ഖാതൂൻ, ബംഗളൂരു സ്വദേശിനി രാധ മേധക് എന്നിവരാണ് പിടിയിലായത്. രണ്ട് ഗ്രാം എംഡി എം എ, ഇലക്ട്രോണിക് ത്രാസ്, നാല് മൊബൈൽ ഫോണുകൾ, 7300രൂപ എന്നിവ കണ്ടെടുത്തു. പ്രതികൾ സ്ഥിരം മയക്കുമരുന്ന് വില്പനക്കാരാണെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തെ തുടർന്ന് പ്രതികൾ താമസിക്കുന്ന ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.






































