ഒടുവിൽ പിടിയിൽ; ​ഗ്രാമ്പിയിലെ കടുവയെ മയക്കുവെടി വച്ച് വലയിലാക്കി ദൗത്യസംഘം, തേക്കടിയിലേക്ക് തിരിച്ചു

Advertisement

ഇടുക്കി: വണ്ടിപ്പരിയാർ ​ഗ്രാമ്പിയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് വലയിലാക്കി ദൗത്യസംഘം. മയക്കുവെടിയേറ്റ കടുവയുമായി ദൗത്യസംഘം തേക്കടിയിലേക്ക് തിരിച്ചു. ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ ആക്രമിക്കാൻ കടുവ ശ്രമം നടത്തിയതായും അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെ അരണക്കല്ലിലെത്തിയ കടുവ ഒരു പശുവിനെയും നായയെയും പിടിച്ചു. രാവിലെ തന്നെ കടുവയെ മയക്കുവെടി വക്കാനുള്ള സംഘം ഇവിടെ എത്തി. വെറ്ററിനറി ഡോക്ടർ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വച്ചത്.