മദ്യപാനത്തിനിടെ തര്‍ക്കം; എറണാകുളത്ത് യുവാവിനെ സുഹൃത്ത് മര്‍ദിച്ചുകൊന്നു

145
Advertisement

കൊച്ചി: എറണാകുളം മലയാറ്റൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ യുവാവിനെ സുഹൃത്ത് മർദിച്ചുകൊന്നു. മലയാറ്റൂർ സ്വദേശി ഷിബിനാണ് കൊല്ലപ്പെട്ടത്.

സുഹൃത്ത് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഇരുവരും ഒരു കനാലിന്റെ കരയിലിരുന്ന് മദ്യപിക്കുന്നതിനിടെ തമ്മില്‍ തർക്കമുണ്ടാവുകയും വിഷ്ണു ഷിബിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. തുടർന്ന് വിഷ്ണു തന്നെ ഷിബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

സംഭവത്തില്‍ പൊലീസ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു. ഷിബിന്റെ മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍.

Advertisement