കൊച്ചി. ആംബുലൻസിന്റെ വഴിമുടക്കി സ്കൂട്ടർ യാത്രക്കാരി റോഡിലൂടെ പോയ സംഭവത്തിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് . സ്കൂട്ടർ ഓടിച്ച യുവതിയോട് നാളെ എറണാകുളം ആർടി ഒയ്ക്ക് മുന്നിൽ ഹാജരാകാൻ നിർദ്ദേശം നൽകി. സംഭവം വാര്‍ത്തയായതിന് പിന്നാലെയാണ് അടിയന്തര നടപടിയെടുക്കാനുളള ഗതാഗത മന്ത്രിയുടെ നിർദ്ദേശം.
ആലുവയിൽ നിന്ന് ഗുരുതരാവസ്ഥയിലായ രോഗിയെ എറണാകുളത്തേക്ക് കൊണ്ടുപോയ ആംബുലൻസിനെയാണ് സ്കൂട്ടർ യാത്രക്കാരി കടത്തിവിടാതിരുന്നത്. കലൂർ മെട്രോ സ്റ്റേഷൻ മുതൽ സിഗ്നൽ വരെ ആംബുലൻസിന് മുന്നിൽ നിന്ന് ഇവർ വഴി മാറിയില്ല.കൈ അറ്റുപോയ രോഗിയുമായി കൊച്ചിയിലെ മറ്റൊരു ആശുപത്രിയിലേക്ക് പോയ ആംബുലൻസിനാണ് യുവതി മാർഗ്ഗ തടസ്സമുണ്ടാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. ആംബുലൻസിന്റെ മുൻ സീറ്റിലുണ്ടായിരുന്ന വ്യക്തിയാണ് വിഡിയോ ചിത്രീകരിച്ചത്. ദൃശ്യങ്ങൾ അടക്കം 24 വാർത്തയാക്കിയതിന് പിന്നാലെയാണ് ഗതാഗത മന്ത്രിയുടെ ഇടപെടൽ. സ്കൂട്ടർ യാത്രക്കാരിയോട് നാളെ എറണാകുളം ആർടിഒയ്ക്ക് മുന്നിൽ ഹാജരാക്കാൻ നിർദ്ദേശം നൽകി. സൈറൺ മുഴക്കി വന്ന ആംബുലൻസ് നിരന്തരം ഹോൺ അടിച്ചിട്ടും സ്കൂട്ടർ സൈഡ് ഒതുക്കിയില്ലെന്നാണ് പരാതി.






































