വാർത്താ നോട്ടം

Advertisement

2025 മാർച്ച് 14 വെളളി

BREAKING NEWS

👉കളമശ്ശേരി പോളിടെക്നിക്ക് കോളജ് ഹോസ്റ്റലിൽ നിന്ന് ഏഴ് മണിക്കൂർ നീണ്ട റെയ്ഡിൽ 2കിലോ കഞ്ചാവ് പിടികൂടി.

👉കഞ്ചാവ് വേട്ട:
പോളിടെക്നിക്കിൽ നിന്ന് പിടികൂടിയ രണ്ട് വിദ്യാർത്ഥികളെ ജാമ്യത്തിൽ വിട്ടു

👉 കൊല്ലം കുന്നിക്കോട് നിന്ന് കാണാതായ 13 കാരിയെ കണ്ടെത്തി.

👉തിരൂർ പോലീസ് സ്റ്റേഷനിലാണ് കുട്ടി ഇപ്പോഴുള്ളത്.

👉തിരുർ റെയിൽവേ സ്റ്റേഷനിൽ വെയിറ്റിംഗ് ഏരിയിൽ ഒരു യാത്രാക്കാരിയുടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ചു.

👉വീട്ടുകാർ ഉടൻ ആ ഫോണിലേക്ക് തിരിച്ച് വിളിച്ച് കാണാതായ കുട്ടിയാണന്ന് പറഞ്ഞയുടൻ യാത്രാക്കാരി കുട്ടിയെ തിരൂർ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

👉ആവണീശ്വരം കുളപ്പുറം കോട്ടയില്‍ വീട്ടില്‍ ഫാത്തിമയെ ആണ് കണ്ടെത്തിയത്.

👉അമ്മ ശകാരിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി പോയതെന്നാണ് സംശയം.

👉നെയ്യാറ്റിൻകരയിൽ ദന്തഡോക്ടറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്ന് നിഗമനം

👉ഇടുക്കിയിൽ രണ്ട് കിലോ കഞ്ചാവുമായി 19കാരൻ പിടിയിൽ

🌴 കേരളീയം 🌴

🙏 തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

🙏 നെയ്യാറ്റിന്‍കരയില്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ മഹേഷ് അടക്കമാണ് അറസ്റ്റിലായത്.

🙏 നെയ്യാറ്റിന്‍കരയില്‍ നടത്തിയ പ്രസംഗത്തില്‍ തുഷാര്‍ ഗാന്ധിക്കെതിരെ കലാപ ശ്രമത്തിനും വിദ്വേഷ പ്രസംഗത്തിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ പരാതി. തുഷാര്‍ ഗാന്ധിയെ തടഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ രണ്ട് പേരാണ് പരാതിക്കാര്‍.

🙏കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന സിപിഎം നേതാവ് കെ. രാധാകൃഷ്ണന്‍ എംപിക്ക് ഇഡി സമന്‍സ്. ചോദ്യം ചെയ്യലിന് ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.

🙏 വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനോടനുബന്ധിച്ചുള്ള 2എ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയില്‍ 87 പേര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തിയത് 6 പേരെ മാത്രം.

🙏 വയനാട് ദുരന്ത ബാധിതര്‍ക്ക് വേണ്ടി സ്മാര്‍ട്ട് കാര്‍ഡ് പുറത്തിറക്കിയെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഇതിലൂടെ ദുരന്ത ബാധിതര്‍ക്ക് സഹായങ്ങള്‍ വിതരണം ചെയ്യാന്‍ സൗകര്യമൊരുക്കും. ഏപ്രില്‍ മുതല്‍ 6 മാസത്തേക്ക് സാധനങ്ങള്‍ വാങ്ങാന്‍ 1000 രൂപ കൂപ്പണ്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

🙏 ഗുരു-ഗാന്ധി സംഗമ ശതാബ്ദിയോട് അനുബന്ധിച്ച് കെപിസിസി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത സിപിഎം നേതാവ് ജി സുധാകരനെതിരെ സൈബര്‍ ആക്രമണം. കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തതിനെതിരായാണ് ഇടത് സൈബര്‍ പ്രൊഫൈലുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നത്.

🙏 സംസ്ഥാനത്തെ പാതയോരങ്ങളില്‍ സ്ഥാപിച്ച അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ സംബന്ധിച്ച കേസില്‍ അന്തിമ ഉത്തരവിറക്കി ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കാരും കോടതിയും പുറപ്പെടുവിച്ച ഉത്തരവുകള്‍ കര്‍ശനമായി നടപ്പാക്കണം.

🙏 യാക്കോബായ സഭയുടെ അധ്യക്ഷന്റെ വാഴിക്കല്‍ ചടങ്ങ് സഭാ തര്‍ക്കത്തിലെ സുപ്രിം കോടതി വിധിയുടെ ലംഘനമാണെന്ന് ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപൊലീത്ത.

🙏 ബെംഗളൂരുവില്‍ മലയാളി യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങള്‍. തൊടുപുഴ ചിറ്റൂര്‍ സ്വദേശി ലിബിന്‍ തലയിലേറ്റ മുറിവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മരിച്ചത്.

🙏 മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ മുതല്‍ വിവിധ ഇടങ്ങളിലായാണ് നായയുടെ ആക്രമണമുണ്ടായത്.

🙏 രക്താര്‍ബുദ ചികിത്സയ്ക്കിടെ രോഗിയായ കുട്ടിക്ക് എയ്ഡ്സ് ബാധിച്ച സംഭവത്തില്‍, കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമോ എന്ന് അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം.

🙏 മുണ്ടക്കൈ-ചൂരല്‍
മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടി ഹാരിസണിന്റെ പക്കലുള്ള നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

🙏 ഏപ്രില്‍ മാസം മുതല്‍ കെ.എസ്.ആര്‍.ടി.സിക്ക് പുതിയ ബസുകള്‍ വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. കെ.എസ്.ആര്‍.ടി.സിയുടെ ചരിത്രത്തില്‍ ഇതുവരെ കാണാത്തത്ര എയര്‍കണ്ടീഷന്‍, സ്ലീപ്പര്‍ വിഭാഗത്തിലുള്ള ഹൈടെക് ബസുകളാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

🙏 വര്‍ക്കല കരുനിലക്കോട് സ്വദേശിയായ 57 വയസ്സുള്ള സുനില്‍ദത്ത് വെട്ടേറ്റ് മരിച്ചു. സുനില്‍ ദത്തിന്റെ സഹോദരി ഉഷാ കുമാരിക്കും തലയ്ക്ക് വെട്ടേറ്റു. ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.

🙏പ്രായപൂര്‍ത്തിയാ
കാത്ത ആണ്‍കുട്ടിയെ ലഹരി വസ്തുക്കള്‍ നല്‍കുന്നതിനായി തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍. താന്ന്യം സ്വദേശി വിവേകി (38) നെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകരയിലാണ് സംഭവം.

🙏 കോന്നിയില്‍ പ്രതിരോധ കുത്തിവെപ്പെടുത്ത നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചതിന് കാരണം ആശുപത്രിയുടെ വീഴ്ചയല്ലെന്ന വിശദീകരണവുമായി കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രെയ്‌സ്. കുഞ്ഞിനെ വിശദമായി പരിശോധിച്ച ശേഷമാണ് ഡോക്ടര്‍ കുത്തിവെപ്പെടുത്തത്.

🙏 തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. കേളമംഗലം സ്വദേശി പ്രിയ (46), മകള്‍ കൃഷ്ണപ്രിയ (15) എന്നിവരാണ് ട്രെയിനിന് മുന്നില്‍ ചാടിയത്. ആത്മഹത്യയാണെന്നാണ് സൂചന. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.

🇳🇪 ദേശീയം 🇳🇪

🙏 ത്രിഭാഷ പദ്ധതിയിലടക്കം കേന്ദ്ര സര്‍ക്കാരുമായി പോര് തുടരുന്നതിനിടെ സംസ്ഥാന ബജറ്റ് ലോഗോയില്‍ നിന്ന് രൂപയുടെ ചിഹ്നം ഒഴിവാക്കി തമിഴ്നാട് സര്‍ക്കാര്‍. പകരം തമിഴ് അക്ഷരം ഉപയോഗിക്കാനാണ് തീരുമാനം.

🙏 ഉത്തരേന്ത്യയില്‍ ഒരു സ്ത്രീക്ക് 10 പുരുഷന്‍മാരെ വരെ വിവാഹം ചെയ്യാമെന്ന വിവാദ പരാമര്‍ശവുമായി തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകന്‍. തമിഴ് ഭാഷയെ അപമാനിക്കുന്നവരുടെ നാവ് മുറിച്ചുകളയുമെന്നും മന്ത്രി ഒരു പൊതുചടങ്ങില്‍ പറഞ്ഞു.

🙏 തമിഴ്നാട് കരൂരിലെ ക്ഷേത്രത്തില്‍ എച്ചില്‍ ഇലയില്‍ ശയനപ്രദക്ഷിണം ചെയ്യുന്ന ആചാരം വിലക്കി മദ്രാസ് ഹൈക്കോടതി. ശയനപ്രദക്ഷിണം അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

🙏 ഉത്തര്‍പ്രദേശിലെ ബോര്‍ഡ് പരീക്ഷകള്‍ തീര്‍ത്തും സുതാര്യമായി നടപ്പിലാക്കിയെന്ന് സര്‍ക്കാര്‍. ബുധനാഴ്ച പൂര്‍ത്തിയാക്കിയ ബോര്‍ഡ് പരീക്ഷകള്‍ കോപ്പിയടി രഹിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നാണ് യുപി സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

🙏 ഹോളിയ്ക്ക് ദേഹത്ത് വര്‍ണപ്പൊടികള്‍ എറിയുന്നത് തടഞ്ഞ 25കാരനെ അതിക്രൂരമായി കൊലപ്പെടുത്തി മൂവര്‍ സംഘം. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.

🇦🇺 അന്തർദേശീയം 🇦🇽

🙏 അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഷാംപെയിനും വൈനിനും 200 ശതമാനം തീരുവ ചുമത്തുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ക്കാണ് ട്രംപ് താക്കീത് നല്‍കിയിരിക്കുന്നത്. യു.എസ്.

🙏 യുക്രെയ്നില്‍ 30 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഉപാധികളോടെ തയാറെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു .വെടി നിര്‍ത്തലിലൂടെ അടിസ്ഥാന പ്രശ്നങ്ങള്‍ പ്രഹരിക്കപ്പെടണമെന്നും വെടി നിര്‍ത്തല്‍ ശാശ്വത സമാധാനത്തിലേക്ക് എത്തിക്കുകയും വേണമെന്ന് പുടിന്‍ നിലപാടെടുത്തു.

🏏 കായികം 🏏

🙏 വനിതാ പ്രീമിയര്‍ ലീഗ് എലിമിനേറ്ററില്‍ ഗുജറാത്ത് ജയന്റ്‌സിനെ 47 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍. നാളെ നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും.