കൊച്ചി: വേനല്‍മഴ പെയ്തപ്പോള്‍ തുണി എടുക്കാനായി കുടചൂടി വീടിനു പുറത്തേക്ക് ഇറങ്ങിയ വീട്ടമ്മ മിന്നലേറ്റു മരിച്ചു. ഇന്നലെ വൈകീട്ട് 4.15നാണ് അപകടം. അങ്കമാലി വേങ്ങൂര്‍ ഐക്യപ്പാട്ട് വീട്ടില്‍ വിജയമ്മ (73) ആണ് മരിച്ചത്. അങ്കമാലി നഗരസഭ കൗണ്‍സിലര്‍ എ വി രഘുവിന്റെ അമ്മയാണ്.