ഓട്ടോറിക്ഷ തൊഴിലാളികളുമായുള്ള തർക്കത്തിൽ ഗതാഗത വകുപ്പ് നിലപാട് മയപ്പെടുത്തുന്നു

Advertisement

തിരുവനന്തപുരം. ഓട്ടോറിക്ഷ തൊഴിലാളികളുമായുള്ള തർക്കത്തിൽ ഗതാഗത വകുപ്പ് നിലപാട് മയപ്പെടുത്തുന്നു. മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകേണ്ടതില്ല എന്ന സ്റ്റിക്കർ പതിക്കാനുള്ള ഉത്തരവ് പിൻവലിക്കും. ഓട്ടോ തൊഴിലാളി യൂണിയൻ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം. സ്റ്റിക്കർ പതിപ്പിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ സംയുക്ത ഓട്ടോ റിക്ഷാ തൊഴിലാളി യൂണിയൻ നേതാക്കൾ മന്ത്രിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഉത്തരവ് താൽക്കാലികമായി പിൻവലിക്കാൻ തീരുമാനമായത്. ഇക്കാര്യം നാളെ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ നിയമസഭയെ അറിയിക്കും. ഇതിന് പിന്നാലെ ഓട്ടോ തൊഴിലാളികളുടെ പണിമുടക്കും പിൻവലിക്കും. മാർച്ച് ഒന്നു മുതൽ ആയിരുന്നു തീരുമാനം നിലവിൽ വന്നത്.