സിനിമ മേക്കപ്പ്മാന്‍ പിടിയിലായത് സിനിമ സെറ്റ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന്‌

128
Advertisement

ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ്മാന്‍ പിടിയില്‍. ആര്‍.ജി വയനാടന്‍ എന്ന രഞ്ജിത്ത് ഗോപിനാഥനെയാണ് ഞായറാഴ്ച പുലര്‍ച്ചെ മൂലമറ്റം എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. അഭിലാഷും സംഘവും പിടികൂടിയത്. ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന്‍ തുടങ്ങി നിരവധി സിനിമകളില്‍ മേക്കപ്പ് മാനായി രഞ്ജിത് പ്രവര്‍ത്തിച്ചിരുന്നു.
45 ഗ്രം കഞ്ചാവ് ഇയാളില്‍നിന്ന് എക്‌സൈസ് പിടിച്ചെടുത്തു. ‘അട്ടഹാസം’ സിനിമയുടെ ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് പിടിയിലായത്. എക്സൈസ് വകുപ്പിന്റെ ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് പരിശോധനയുടെ ഭാഗമായി മൂലമറ്റം എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് അതീവ വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്. വാഗമൺ റോഡിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. വാഗമണ്ണിൽ നടക്കുന്ന അട്ടഹാസം സിനിമയിൽ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുകയായിരുന്നു രഞ്ജിത്ത്. സിനിമ സെറ്റ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു എക്സൈസ് പരിശോധന. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍രാജേഷ് വി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഷറഫ് അലി, ചാള്‍സ് എഡ്വിന്‍ എന്നിവരും നടപടിയില്‍ പങ്കെടുത്തു.

Advertisement