താനൂർ പെൺകുട്ടികളുടെ ആൺ സുഹൃത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

874
Advertisement

മലപ്പുറം: താനൂരിലെ
പെൺകുട്ടികൾക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്ത ഇൻസ്റ്റഗ്രാം സുഹൃത്ത് മലപ്പുറം എടവണ്ണ സ്വദേശി റഹിം അസ്ലമിൻ്റെ അറസ്റ്റ് താനൂർ പൊലീസ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിൽ പെൺകുട്ടികൾ നാടുവിട്ടതിൽ പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് റഹിം അസ്ലമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മുംബൈയിൽ നിന്ന് പൊലീസ് കണ്ടെത്തിയ പെൺകുട്ടികളെ ഇന്ന് ഉച്ചയോടെ മലപ്പുറം താനൂരിലെത്തിച്ചിരുന്നു.
പനവേലിൽ നിന്നുള്ള ഗരീബ് രഥ് എക്സ്പ്രസിലാണ് കേരളത്തിലേക്ക് വന്നത്.
കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു .

Advertisement