കൊല്ലം നഗരത്തിൽ കൊടികളും ഫ്ലെക്സുകളും നീക്കം ചെയ്യാൻ പോലീസ് സംരക്ഷണം

1541
Advertisement

കൊല്ലം. സി പി ഐ എം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കൊടിയും ഫ്ലക്സും സ്ഥാപിച്ചതിന് പിഴ ചുമത്തി കൊല്ലം കോർപ്പറേഷൻ. നഗരത്തിൽ 20 ഫ്ലക്സും 2500 കൊടികളുo സ്ഥാപിച്ചതിനാണ് പിഴ . മൂന്നര ലക്ഷം പിഴയടക്കണമെന്ന് ആവശ്യപ്പെട്ട്
സി പി ഐ എംകൊപ്പം ജില്ലാ സെക്രട്ടറിയ്ക്ക് നോട്ടീസ് നൽകി .അതേ സമയം കൊടികളും ഫ്ലക്സുകളും നീക്കം ചെയ്യാൻ സംരക്ഷണം ആവശ്യപ്പെട്ട് കോർപറേഷൻ സെക്രട്ടറി പോലീസിന് കത്ത് നൽകി.നീക്കം ചെയ്തില്ലെങ്കിൽ പോലീസ് FIR രജിസ്റ്റർ ചെയ്യും എന്നാൽ നിയമപരമായിയാണ് ഇത് കെട്ടിയതെന്ന് സി പി ഐ എം നേതൃത്വം പറഞ്ഞു.

നഗരത്തിൽ കൊടികളും ഫ്ലെക്സുകളും നീക്കം ചെയ്യാൻ പോലീസ് സംരക്ഷണം നൽകും .
കോർപറേഷൻ സെക്രട്ടറിയുടെ പരാതിയിലാണ് പോലീസ് സംരക്ഷണം നൽകുക
കോർപറേഷൻ ജീവനക്കാരാകും കൊടിമരവും ഫ്ളക്സും നീക്കം ചെയ്യുക
ഇവർക്കാണ് പോലീസ് സംരക്ഷണം നൽകുക
നീക്കം ചെയ്തില്ലെങ്കിൽ പോലീസ് FIR രജിസ്റ്റർ ചെയ്യും
കൊടി തോരണങ്ങൾ നീക്കം ചെയ്യാൻ ഹൈ കോടതി ഉത്തരവിൻമേലാണ് കോർപറേഷൻ നടപടി

Advertisement