തൃശ്ശൂർ. കൊരട്ടിയിൽ കാർ നിയന്ത്രണം വിട്ടു മരത്തിലടിച്ച് രണ്ടുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. കോതമംഗലം സ്വദേശി 46 വയസ്സുള്ള ജയ്മോൻ, മകൾ 11 വയസ്സുള്ള ജോയന്ന എന്ന എന്നിവരാണ് മരിച്ചത്. അപകടത്തിൽ അമ്മ മഞ്ജു, മകൻ ജോയൽ, ഒപ്പം ഉണ്ടായിരുന്ന ബന്ധുവായ കുട്ടി ജോവാന എന്നിവരെ പരിക്കുകളോടെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 5.45 ന് കൊരട്ടി ലത്തീൻ പള്ളിക്ക് സമീപമായിരുന്നു അപകടം. കോതമംഗലത്തു നിന്നും പാലക്കാട്ടേക്ക് പോകും വഴിയായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ കാർ മരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല.