തിരുവനന്തപുരം: ഇന്ന് ലോക പ്രാർത്ഥനാദിനമാണ്. ഈ പ്രത്യേക ദിനത്തിൽ കേരള കൗൺസിൽ ഓഫ് ചർച്ചസ് വട്ടിയൂർകാവ് അസംബ്ലിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം സെക്രട്ടറിയറ്റിന് മുന്നിൽ വൈകുന്നേരം 6.30 മുതൽ 8 മണി വരെ സന്ധ്യാ പ്രാർത്ഥന നടത്തുന്നു. ലഹരിയിൽ തകർന്നുപോയ കുടുംബങ്ങൾക്കായും, ആക്രമണങ്ങളാലും യുദ്ധത്താലും വലയുന്ന ജനതയ്ക്ക് വേണ്ടിയുമുള്ള പ്രാർത്ഥനയിൽ വിവിധ സഭാ വിഭാഗത്തിൽപ്പെട്ട വൈദീകരും അൽമായരും പങ്കെടുക്കും.