ബോഡി ബിൽഡിങ് താരങ്ങളെ പൊലീസിൽ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി

Advertisement

തിരുവനന്തപുരം.ബോഡി ബിൽഡിങ് താരങ്ങളെ പൊലീസിൽ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി. മന്ത്രിസഭാ തീരുമാനത്തിനെതിരെ നൽകിയ ഹര്‍ജിയിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ അനുവദിച്ചു. നടപടി സ്റ്റേ ചെയ്തതോടെ അന്തിമ തീരുമാനമാകുന്നതുവരെ നിയമനവുമായി മുന്നോട്ടുപോകാനാകില്ല. ഷിനു ചൊവ്വ, ചിത്തരേശ് നടേശൻ എന്നിവർക്ക് ഇൻസ്പെക്ടർ റാങ്കിൽ നിയമനം നൽകാനുള്ള തീരുമാനമാണ് സ്റ്റേ ചെയ്തത്.

ഹർജി ഫയലിൽ സ്വീകരിച്ച ട്രിബ്യൂണൽ ഡിവിഷൻ ബെഞ്ച് സർക്കാരിനും ഡിജിപിക്കും ബറ്റാലിയൻ എഡിജിപിക്കും നിയമനം നൽകുന്നവർക്കും നോട്ടീസ് അയച്ചു. കീഴ്വഴക്കം ലംഘിച്ചുള്ള നിയമന തീരുമാനം വലിയ വിവാദമായിരുന്നു. പൊലീസിലെ സീനിയോറിറ്റിയെ തന്നെ ബാധിക്കും എന്നായിരുന്നു ആരോപണം. ഇതിനിടെ നടന്ന കായിക ക്ഷമത പരീക്ഷയിലും ഷിനു ചൊവ്വ പരാജയപ്പെട്ടിരുന്നു.

Advertisement