താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കൂടുതൽ വിദ്യാർത്ഥികളുടെ പങ്ക് അന്വേഷിക്കുന്നു

Advertisement

കോഴിക്കോട്. താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കൂടുതൽ വിദ്യാർത്ഥികളുടെ പങ്ക് അന്വേഷിക്കുന്നു. നേരിട്ട് പങ്കെടുത്തത് 5 വിദ്യാർത്ഥികളാണെങ്കിലും കൂടുതൽ പേർ ആസൂത്രണം ചെയ്തതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊലപാതകം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നവരുടെയും വാട്സ് അപ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന കുട്ടികളെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരുകയാണ്. എന്നാൽ എസ് എസ് എൽ സി പരീക്ഷ നടക്കുന്നതിനാൽ വിദ്യാർത്ഥികളിൽ നിന്നും വിവരങ്ങൾ തേടുന്നതിന് പരിമിതി ഉണ്ട്. അതേ സമയം ഇതുവരെയുള്ള അന്വേഷണത്തിൽ കുട്ടികളുടെ മാതാപിതാക്കളുടെയും മുതിർന്നവരുടെയും പങ്ക് കണ്ടെത്താനായിട്ടില്ല.

Advertisement