കാർ ഡിവൈഡറിൽ ഇടിച്ച് അച്ഛനും മകനുമടക്കം മൂന്നുപേർ മരിച്ചു

272
Advertisement

കാസർഗോഡ്. മഞ്ചേശ്വരം വാമഞ്ചൂരിൽ കാർ ഡിവൈഡറിൽ ഇടിച്ച് അച്ഛനും മകനുമടക്കം മൂന്നുപേർ മരിച്ചു.
പൈവളിഗെ ബായിക്കട്ട സ്വദേശികളായ
ജനാർദന(58) മകൻ അരുൺ (28) ബന്ധു കൃഷ്ണകുമാർ (23) എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന
കർണാടക ഉപ്പിനങ്ങാടി സ്വദേശിയായ രത്തനെ ഗുരുതരപരുക്കുകളോടെ മംഗളൂരൂവിലെ ആശുപത്രിയിലേക്ക്‌ മാറ്റി. ഇന്നലെ രാത്രി പത്തോടെയായിരുന്നു അപകടം.
അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisement