സുഗന്ധഗിരിയിൽ സ്വർണ്ണഖനനത്തിന് ഉപയോഗിച്ചിരുന്ന അയൺ ബ്ലോക്കുകൾ മോഷ്ടിക്കാന്‍ ശ്രമം

21
Advertisement

വയനാട്. സുഗന്ധഗിരിയിൽ സ്വർണ്ണഖനനത്തിന് ഉപയോഗിച്ചിരുന്ന അയൺ ബ്ലോക്കുകൾ മോഷ്ടിക്കാനുള്ള ശ്രമത്തിൽ കേസെടുത്ത് വനം വകുപ്പ്. മാനന്തവാടി സ്വദേശികളായ നാലുപേർക്കെതിരെയാണ് കേസ് എടുത്തത്. ബ്രിട്ടീഷുകാർ സ്വർണ്ണഖനനത്തിന് ഉപയോഗിച്ചിരുന്ന വസ്തുക്കളാണ് ഇന്നലെ അർദ്ധരാത്രിക്ക് ശേഷം വനത്തിൽ നിന്നും മോഷ്ടിക്കാൻ ശ്രമിച്ചത്. ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്

വാളാട് സ്വദേശി ഏലിയാസ്, മാനന്തവാടികളായ സ്വദേശി ഷാജി ജോസ്, സുനിൽ, ഷിജു ജേക്കബ് എന്നിവർക്കെതിരെയാണ് കേസ്’
അയൺ ബ്ലോക്കുകൾ കടത്താൻ എത്തിച്ച ട്രാക്ടറും കസ്റ്റഡിയിലെടുത്തു. തരിയോട് സുഗന്ധഗിരി മേഖലയിൽ ബ്രിട്ടീഷുകാർ സ്വർണ്ണഖനനം നടത്തിയിരുന്നു. സ്വർണ്ണം കലർന്ന മണ്ണ് അരയ്ക്കാൻ ഉപയോഗിച്ചിരുന്ന കാസ്റ്റ് അയൺ ബ്ലോക്കുകൾ ഇപ്പോഴും സുഗന്ധഗിരി കാടുകളിൽ ഉണ്ട്. സ്വർണ്ണം അരിച്ചെടുക്കാൻ ഉപയോഗിച്ചിരുന്ന മരം കൊണ്ടുള്ള കേണിയും ഇന്നും കേടുകൂടാതെ കാണാനാകും. കാസ്റ്റ് അയൺ ലക്ഷ്യമിട്ടാണ് മോഷ്ടാക്കൾ ട്രാക്ടറുമായി വന്നത്. കാടിനുള്ളിൽ കയറി ഇത് വലിച്ചുകൊണ്ടുപോകാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. നിരീക്ഷണം നടത്തിയിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടുകയായിരുന്നു

പ്രദേശത്ത് വേട്ടക്കാർ ഇറങ്ങുന്നത് ഉള്ള സംശയം വനംവകുപ്പിനുണ്ട്. ഈ സാഹചര്യത്തിലാണ് റോന്ത് ചുറ്റൽ ശക്തിപ്പെടുത്തിയത്.
കേസ് രജിസ്റ്റർ ചെയ്യാൻ പോലീസിന് റിപ്പോർട്ട് നൽകുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു

Advertisement