ബംഗാളിൽ വീണ്ടും ആശുപത്രിയിൽ ലൈംഗികഅതിക്രമം

691
Advertisement

കൊല്‍ക്കൊത്ത. ബംഗാളിൽ വീണ്ടും ആശുപത്രിയിൽ ലൈംഗികഅതിക്രമം.നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്‌ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ
ആശുപത്രിയിലെ ഗ്രൂപ്പ് ഡി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്ത പനിയും വയറിളക്കവും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെപരിശോധനയ്ക്കെന്ന വ്യാജേന ശുചിമുറിയിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ഒന്നിലേറെ തവണ ജീവനക്കാരൻ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നും പരാതിയിലുണ്ട്.പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.

Advertisement