യാത്രക്കാരെ വലച്ച മുളകുപൊടി പാക്കറ്റുകള്‍

Advertisement

സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് വീണ മുളകുപൊടി പാക്കറ്റുകള്‍ യാത്രക്കാരെ വലച്ചു. കളമശേരി പത്തടിപ്പാലം റോഡില്‍ വാഹനത്തില്‍ നിന്ന് വീണ മുളകുപൊടി പാക്കറ്റ് പൊട്ടിയതാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയത്. റെസ്റ്റ് ഹൗസിനു സമീപം എറണാകുളം ഭാഗത്തേക്കുള്ള ദേശീയപാതയില്‍ ഇന്നലെ രാവിലെ 8.45നാണ് സംഭവം. സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് വീണ 250 ഗ്രാമിന്റെ രണ്ട് മുളകുപൊടി പാക്കറ്റുകള്‍ വാഹനങ്ങള്‍ കയറിയിറങ്ങി പൊട്ടിയതോടെ മുളകുപൊടി കാറ്റില്‍ പറന്നു. ഇതോടെ യാത്രക്കാരുടെ കണ്ണിലും മൂക്കിലും പൊടികയറി. തുമ്മലും കണ്ണെരിച്ചിലും തുടങ്ങിയതോടെ പലരും വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തി മുഖവും കണ്ണും കഴുകിയാണ് യാത്ര തുടര്‍ന്നത്.

Advertisement