ചിറ്റൂരിൽ കള്ളുഷാപ്പുകളില്‍ നിന്ന് കള്ളില്‍ കഫ്സിറപ്പിന്‍റെ സാന്നിധ്യം,നടപടിയുമായി അധികൃതര്‍,അട്ടിമറി എന്ന് സംശയം, സമരവുമായി യൂത്ത്കോണ്‍ഗ്രസ്

355
Advertisement

പാലക്കാട്. ചിറ്റൂരിൽ കള്ളുഷാപ്പുകളില്‍ നിന്ന് കള്ളില്‍ കഫ്സിറപ്പിന്‍റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി ഷാപ്പ് ലൈസൻസി ശിവരാജൻ.
പ്രതികാര നടപടി എന്നും വീര്യം കൂട്ടാനായി ഒന്നും ചേർത്തിട്ടില്ലെന്നും വിശദീകരണം.എന്നാൽ ഷാപ്പുകളുടെ ലൈസൻസ് ഇന്ന് തന്നെ സസ്പെന്റ് ചെയ്യാനാണ് എക്സൈസിന്റെ തീരുമാനം.

ചിറ്റൂരിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടി ശിവരാജൻ ലൈസൻസി ആയ കള്ളുഷാപ്പുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം എക്സൈസ് കണ്ടെത്തിയിരുന്നു.60 കഴിഞ്ഞ തൊഴിലാളികളെ മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിച്ചിരുന്നു,ഇതിന്റെ
പ്രതികാര നടപടിയാണ് ഇപ്പോഴത്തെത് എന്ന് സംശയിക്കുന്നു എന്ന് ഷാപ്പ് ലൈസൻസി ശിവരാജൻ പറഞ്ഞു

കള്ളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയ ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ തീരുമാനം.
ശിവരാജന്റെ എല്ലാ ഷാപ്പുകളുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യും.
വിഷയത്തിൽ അന്വേഷണം തുടരുകയാണ്, കൃത്യമായ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കും എന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വൈ ഷിബു പറഞ്ഞു.പാലക്കാട് ജില്ലയിലെ എല്ലാ കള്ള് ഷാപ്പുകളിലും എക്സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
കുറ്റിപള്ളം കള്ളു ഷാപ്പിലേക്ക് യൂത്ത് കോൺഗ്രസ്സ്‌ ചിറ്റൂർ നിയോജകമണ്ഡലം കമ്മിറ്റി മാർച്ച് നടത്തി

Advertisement